ഗുജറാത്ത് തെരഞ്ഞെടുപ്പ്: പോളിംഗ് കുറഞ്ഞത് ഗുണകരമായി എന്ന് കോൺഗ്രസും ബിജെപിയും
Saturday, December 3, 2022 10:46 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കുറവായിരുന്നത് തങ്ങൾക്ക് ഗുണകരമായി എന്ന് അവകാശവാദവുമായി കോൺഗ്രസും ബിജെപിയും. ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 63.31 ശതമാനം പോളിംഗാണ്. 2017-നെ അപേക്ഷിച്ച് മൂന്ന് ശതമാനം പോളിംഗ് കുറവാണ് രേഖപ്പെടുത്തിയത്.
തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തുവെന്നും ബിജെപി വോട്ടുകളിലാണ് കുറവ് വന്നതെന്നും കോൺഗ്രസ് വക്താവ് ആലോക് ശർമ പറഞ്ഞു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിച്ച മേഖലയിലാണ് പോളിംഗ് ശതമാനം കുറവ് വന്നതെന്നാണ് ബിജെപി കരുതുന്നത്.
സൗരാഷ്ട്ര-കച്ച് മേഖലയിലെയും ദക്ഷിണ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പോളിംഗ് നടന്നത്. രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.