ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അക്രമികൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗ് അ​റി​യി​ച്ചി​രു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും വ്യാ​പ​ക​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. മൂ​ന്ന് ദി​വ​സം സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​മി​ത് ഷാ, ​കു​കി - മെ​യ്‌​തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം ഇ​ട​പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ചൊ​വ്വാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണും. പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണം ന​ട​ത്താ​ത്ത​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.