ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ജാമ്യം
Friday, June 2, 2023 8:04 PM IST
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
കർശന ഉപാദികളോടെയാണ് ജാമ്യം. മാധ്യമങ്ങളെ കാണാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു.
തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു.