വൈ​ക്കം: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റി​ൽ. വെ​ച്ചൂ​ര്‍ പ​ന​മ​ഠം കോ​ള​നി ഭാ​ഗ​ത്ത് നി​ക​ര്‍​ത്തി​ല്‍ പു​രു​ഷോ​ത്ത​മ​നെയാണ് (ഉ​ദ​യ​ന്‍-50) വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വെ​ച്ചൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​പ്പോ​ള്‍ പു​തി​യ ചീ​ട്ട് എ​ടു​ക്കാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ പൂ​ച്ച മാ​ന്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി തു​ട​ര്‍​ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ര്‍​ന്ന് വൈ​ക്കം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പു​രു​ഷോ​ത്ത​മ​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.