ജറുസലേമിൽ വെടിവയ്പ്: എട്ട് മരണം
Saturday, January 28, 2023 12:13 PM IST
ജറുസലേം: ജറുസലേമിൽ ജൂത ആരാധനാലയത്തിനു സമീപമുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു.
സിനഗോഗിൽ നിന്നു പ്രാർഥന കഴിഞ്ഞിറങ്ങിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പോലീസ് വധിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻകാർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിലെ ആരാധനാലയത്തിൽ വെടിവയ്പുണ്ടായത്.