മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും
Tuesday, October 15, 2024 9:33 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 3:30ന് തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളെ കാണും.
നവംബര്‍ 26നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുക. ജാര്‍ഖണ്ഡില്‍ ജനുവരി അഞ്ചിനും കാലാവധി പൂര്‍ത്തിയാകും. അടുത്ത മാസം തന്നെ ഇരുസംസ്ഥാനങ്ങൡലും തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
ഇതിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാടും ഉപതെരഞ്ഞെടുപ്പിന് വേദിയായി.
രണ്ട് മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.