ത​ക​ര്‍​പ്പ​ന്‍ ജ​യ​ത്തോ​ടെ പ​ര​മ്പ​ര നേ​ടി ഇം​ഗ്ല​ണ്ട്
ത​ക​ര്‍​പ്പ​ന്‍ ജ​യ​ത്തോ​ടെ പ​ര​മ്പ​ര നേ​ടി ഇം​ഗ്ല​ണ്ട്
Monday, October 3, 2022 6:02 AM IST
ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ അ​വ​സാ​ന ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യ​ത്തോ​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. 47 പ​ന്തി​ല്‍ 78 റ​ണ്‍​സ് നേ​ടി​യ ഡേ​വി​ഡ് മ​ല​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് 67 റ​ണ്‍​സ് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഏ​ഴ് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ 3-2ന് ​പി​ന്നി​ലാ​യ ശേ​ഷ​മാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് പ​ട​യു​ടെ തി​രി​ച്ചു​വ​ര​വ്.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ പാ​ക് ക്യാ​പ്റ്റ​ന്‍ ബാ​ബ​ര്‍ അ​സം ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ല​ന് പു​റ​മേ ഫി​ലി​പ്പ് സാ​ള്‍​ട്ടും, ഹാ​രി ബ്രൂ​ക്കും, ബെ​ന്‍ ഡ​ക്ക​റ്റും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് സ്‌​കോ​ര്‍ ഇ​രു​ന്നൂ​റ് ക​ട​ന്നു.


കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം തേ​ടി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ബാ​ബ​ര്‍ അ​സ​മി​നെയും മു​ഹ​മ്മ​ദ് റി​സ്വാ​നെ​യും തു​ട​ക്ക​ത്തി​ല്‍ ന​ഷ്ട​മാ​യ പാ​ക്കി​സ്ഥാ​ന്‍ ഒ​രു ഘ​ട്ട​ത്തി​ലും ഇം​ഗ്ലീ​ഷ് പ​ട​യ്ക്ക് ഭീ​ഷ​ണി​യാ​യി​ല്ല.

സ്‌​കോ​ര്‍: ഇം​ഗ്ല​ണ്ട്-209/3(20) പാ​ക്കി​സ്ഥാ​ന്‍-142/8(20)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<