കർണാടകയിൽ പശുക്കളെ കടത്തിക്കൊണ്ടുപോയതിന് നാലുപേർ അറസ്റ്റിൽ
Wednesday, June 7, 2023 6:01 AM IST
മംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തിൽനിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനിൽ ഉള്ളാൾ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു.
യാത്രയ്ക്കിടെ വാഹനം കേടായി. നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാർപോളിനിൽ മറച്ചനിലയിൽ പശുക്കളെ കണ്ടതു ചിലർ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാരുടെ പരാതിയിൽ കാലിസംരക്ഷണം-അറവുനിരോധനം നിയമപ്രകാരം പോലീസ് കേസെടുത്തു.
വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇർസാദ്, ഖാലിദ്, ജാഫർ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിന്നീടു പിടികൂടുകയായിരുന്നു. ഇവരിൽ ഖാലിദ് കാസർഗോഡ് സ്വദേശിയാണ്. മറ്റുള്ളവർ ഉള്ളാൽ സ്വദേശികളും.