ഒഡീഷയിൽ ചരക്ക് ട്രെയിനിന് അടിയിൽപ്പെട്ട് നാല് തൊഴിലാളികൾ മരിച്ചു
Wednesday, June 7, 2023 8:47 PM IST
ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. ഒഡീഷയിലെ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ചരക്ക് ട്രെയിനിന് അടിയിൽപ്പെട്ട് നാല് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കനത്ത മഴയെ തുടർന്നു ട്രെയിന്റെ അടിയിൽ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരിച്ചത്. എൻജീൻ ഘടിപ്പിച്ചിട്ടില്ലായിരുന്ന ട്രെയിന്റെ ബോഗി തനിയെ ഉരുണ്ടതാണ് അപകടകത്തിന് കാരണമായത്.