എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പു​സ്ത​ക​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല; ഹി​ഗ്വി​റ്റ വി​വാ​ദ​ത്തി​ൽ സം​വി​ധാ​യ​ക​ൻ
എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പു​സ്ത​ക​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല; ഹി​ഗ്വി​റ്റ വി​വാ​ദ​ത്തി​ൽ  സം​വി​ധാ​യ​ക​ൻ
Friday, December 2, 2022 4:21 AM IST
കൊ​ച്ചി: ഹ്വി​ഗി​റ്റ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി.​നാ​യ​ർ. സി​നി​മ​യ്ക്ക് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പു​സ്ത​ക​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ സി​നി​മ​യു​ടെ ക​ഥ​യി​ൽ പ്ര​തീ​ക​മെ​ന്ന നി​ല​യി​ലാ​ണ് ഈ ​പേ​രി​ട്ട​ത്. താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​നെ​ന്നും അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഹേ​മ​ന്ത് കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

2019 ൽ ​ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ചി​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഹി​ഗ്വി​റ്റ’. ഹേ​മ​ന്ത് ജി.​നാ​യ​ർ ആ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വ​ന്ന​ത്.

രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന്‍റെ ലു​ക്കി​ൽ സു​രാ​ജ് എ​ത്തി​യ ഈ ​പോ​സ്റ്റ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു സി​നി​മ​യ്ക്കെ​തി​രേ എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.


ഹി​ഗ്വി​റ്റ എ​ന്ന പ്ര​ശ​സ്ത​മാ​യ ത​ന്‍റെ ക​ഥ​യു​ടെ പേ​രി​നു​മേ​ൽ ത​നി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​തെ പോ​കു​ന്ന​ത് ദു:​ഖ​ക​ര​മാ​ണെ​ന്ന് എ​ൻ.​എ​സ് മാ​ധ​വ​ൻ ട്വീ​റ്റ് ചെ​യ്ത​ത്. മ​ല​യാ​ള സി​നി​മ എ​ക്കാ​ല​വും എ​ഴു​ത്തു​കാ​രെ സ്‌​നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ.

അ​നേ​കം ത​ല​മു​റ​ക​ൾ അ​വ​രു​ടെ സ്‌​കൂ​ൾ ത​ല​ത്തി​ൽ പ​ഠി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ത​ല​ക്കെ​ട്ടി​ൽ എ​നി​ക്കു​ള്ള അ​വ​കാ​ശം മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു സി​നി​മ ഇ​റ​ങ്ങു​ന്നു. ഒ​രു ഭാ​ഷ​യി​ലെ​യും ഒ​രു എ​ഴു​ത്തു​കാ​ര​നും എ​ന്‍റെ യ​ത്ര ക്ഷ​മി​ച്ചി​രി​ക്കി​ല്ല. എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഇ​ത്ര​യേ പ​റ​യാ​നു​ള്ളൂ, ഇ​ത് ദു:​ഖ​ക​ര​മാ​ണ്', എ​ന്നാ​ണ് എ​ൻ.​എ​സ് മാ​ധ​വ​ൻ​റെ ട്വീ​റ്റ്.

ഇ​തി​ന് പി​ന്നാ​ലെ കവി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, എ​ന്‍.​എ​സ് മാ​ധ​വ​നെ പി​ന്തു​ണ​ച്ച് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഹി​ഗ്വി​റ്റ എ​ന്ന​ത് മ​ല​യാ​ളി വാ​യ​ന​ക്കാ​രെ​ങ്കി​ലും അ​റി​യു​ന്ന​ത് എ​ന്‍.​എ​സ്. മാ​ധ​വ​ന്‍റെ ക​ഥ​യി​ലൂ​ടെ​യാ​ണ്. ആ ​പേ​രി​ൽ മ​റ്റൊ​രു ക​ഥ പ​റ​യു​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ൽ അ​നീ​തി​യു​ണ്ടെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<