മഴ കളം വിട്ടു; ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം
Monday, May 29, 2023 11:59 PM IST
അഹമ്മദാബാദ്: മഴ തടസപ്പെടുത്തിയ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരം പുനരാരംഭിക്കുന്നു. ഓവറുകൾ വെട്ടിച്ചുരുക്കിയാണ് ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം പുനരാരംഭിക്കുന്നത്. ഇതോടെ മഴ നിയമപ്രകാരം 15 ഓവറിൽ ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസായി.
പവർ പ്ലേ നാല് ഓവറാക്കി. ഒരു ബൗളർക്ക് പരമാവധി മൂന്ന് ഓവറാണ് എറിയാൻ കഴിയുക. ചെന്നൈ മൂന്ന് പന്തുകൾ നേരിട്ടപ്പോഴാണ് മഴ വില്ലനായി കളത്തിലെത്തിയത്. രണ്ടര മണിക്കൂറോളം മഴ കളി മുടക്കി.
സായി സുദർശന്റെ കരുത്തിൽ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു.