ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം
ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Friday, December 9, 2022 6:03 AM IST
മും​ബെെ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം. അ​ഞ്ച് മ​ത്സ​ര​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം രാ​ത്രി 7ന് ​മും​ബെെ ഡോ.​ഡി​വൈ പാ​ട്ടി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ പ​ട ഇ​റ​ങ്ങു​ന്ന​ത്. അ​ലീ​സ ഹീ​ലി​യാ​ണ് ഓ​സീ​സ് ക്യാ​പ്റ്റ​ൻ.


ബാ​റ്റിം​ഗ് കോ​ച്ചാ​യി നി​യ​മി​ത​നാ​യ മു​ന്‍ താ​രം ഋ​ഷി​കേ​ഷ് ക​നി​ത്ക​ർ​ക്ക് ക​ടു​ത്ത പ​രീ​ക്ഷ​ണ​മാ​വും ക​രു​ത്ത​രാ​യ ഓ​സീ​സി​ന് എ​തി​രെ​യു​ള്ള പ​ര​ന്പ​ര. ക​നി​ത്ക​ര്‍ ചു​മ​ത​ല​യേ​റ്റ​തോ​ടെ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ ര​മേ​ഷ് പ​വാ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<