മധ്യപ്രദേശിൽ നവരാത്രി ആഘോഷത്തിനിടെ സംഘർഷം
Sunday, October 2, 2022 7:53 PM IST
ഭോപ്പാൽ: മധ്യപ്രദേശില്‍ നവരാത്രി ആഘോഷത്തിനിടെ സംഘര്‍ഷം. അഗാര് ജില്ലയിലെ കാങ്കര്‍ ഗ്രാമത്തിലാണ് സംഭവം. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
വടികളും മറ്റും ഉപയോഗിച്ചാണ് മർദനം നടന്നത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗാ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചതിന്റെ പേരിൽ ഉയർന്ന ജാതിയിൽപ്പെട്ടവർ തങ്ങളെ ആക്രമിച്ചെന്ന് ഗ്രാമത്തിലെ ദളിത് സമുദായാംഗങ്ങൾ ആരോപിച്ചു. രണ്ട് പെൺകുട്ടികൾ അവതരിപ്പിച്ച നൃത്തത്തെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിന് തുടക്കമിട്ടതെന്ന് മറുഭാഗം അവകാശപ്പെട്ടു.
ഇരുവിഭാഗങ്ങളുടെയും പരാതി സ്വീകരിച്ചുവെന്ന് പോലീസ് അറിയിച്ചു.