കെ.കെ.ഏബ്രഹാമിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
Friday, June 9, 2023 7:20 PM IST
വയനാട്: കോണ്‍ഗ്രസ് നേതാവ് കെ.കെ.ഏബ്രഹാമിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.
മുന്‍ ബാങ്ക് സെക്രട്ടറി രമാദേവിയുടെ വീട്ടിലും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സജീവന് കൊല്ലപ്പള്ളിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുകയാണ്. ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളില്‍നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു മാസം മുന്‍പ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്നാണ് സൂചന.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏബ്രഹാം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ഏബ്രഹാം നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.