തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ(​കെ​ടി​യു) വൈ​സ് ചാ​ന്‍​സ​ല​ര്‍ ആ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥ് ചു​മ​ത​ല​യേ​റ്റു. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യ ഗോ​പി​നാ​ഥി​ന് അ​ധി​ക ചു​മ​ത​ല​യാ​യാ​ണ് കെ​ടി​യു വി​സി സ്ഥാ​നം ന​ല്‍​കി​യ​ത്.

മു​ന്‍ വി​സി ഡോ. ​സി​സ തോ​മ​സ് വെ​ള്ളി​യാ​ഴ്ച വി​ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചു​മ​ത​ല​മാ​റ്റം. ഗോ​പി​നാ​ഥി​ന് ചു​മ​ത​ല ന​ല്‍​കി​ക്കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പാ​ന​ലി​ല്‍ നി​ന്നാ​ണ് ഗോ​പി​നാ​ഥി​നെ ഗ​വ​ര്‍​ണ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കെ​ടി​യു വി​സി​യാ​യി​രു​ന്ന ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ​യു​ടെ നി​യ​മ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തേ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഡോ. ​സ​ജി ഗോ​പി​നാ​ഥ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​സി​മാ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി രാ​ജ്ഭ​വ​നി​ല്‍ ഹി​യ​റിം​ഗും ന​ട​ത്തി​യി​രു​ന്നു.

രാ​ജ​ശ്രീ​ക്ക് പ​ക​രം താ​ല്‍​ക്കാ​ലി​ക വി​സി​യാ​യി നി​യ​മി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച മൂ​ന്നം​ഗ പാ​ന​ലി​ലെ ഒ​ന്നാ​മ​ത്തെ പേ​രു​കാ​ര​നാ​യി​രു​ന്നു ഗോ​പി​നാ​ഥ്. എ​ന്നാ​ല്‍ അ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ല്കി​യ ലി​സ്റ്റ് ത​ള്ളി​യ ഗ​വ​ര്‍​ണ​ര്‍, ​സി​സ തോ​മ​സി​ന് ചു​മ​ത​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു അ​ന്ന​ത്തെ നീ​ക്കം.

ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ വീ​ണ്ടും സൗ​ഹൃ​ദ​ത്തി​ലാ​യ​തോ​ടെ ഗോ​പി​നാ​ഥി​നെ ത​ന്നെ വി​സി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.