കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്: ഇഡി മാനസികമായി പീഡിപ്പിച്ചെന്ന് എം.കെ. കണ്ണൻ
Monday, September 25, 2023 8:08 PM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിൽ പത്ത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അവസാനിച്ചത്.
ഇഡി മാനസികമായി പീഡിപ്പിച്ചെന്ന് കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഇഡിയ്ക്കു മുന്നിൽ ഹാജരാകും. സതീഷ് കുമാറുമായി കഴിഞ്ഞ പത്ത് വർഷമായി സൗഹൃദമുണ്ട്. സതീഷ് കുമാറുമായി സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും കണ്ണൻ കൂട്ടിച്ചേർത്തു.
കണ്ണന് പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്തത്.