കാഷ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
Saturday, September 30, 2023 3:27 PM IST
ശ്രീനഗര്‍: കാഷ്മീരിലെ കുപ്വാരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്തുനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പാക്കിസ്ഥാന് കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഇവിടെയെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.