ഖലിസ്ഥാന്‍ ഫണ്ടിംഗ്; ആറ് സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ
Wednesday, September 27, 2023 9:41 AM IST
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍വാദികളെ ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്ത് വ്യാപക റെയ്ഡുമായി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലെ 51 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ്. പലയിടങ്ങളിലും പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഖലിസ്ഥാന്‍ സംഘടനകളുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വിദേശരാജ്യങ്ങളില്‍നിന്ന് പണം ഇന്ത്യയിലേക്ക് എത്തിച്ച് ഗുണ്ടാസംഘങ്ങള്‍ക്ക് കൈമാറുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഖലിസ്ഥാന്വാദികള്ക്കെതിരേ ഇന്ത്യ നിലപാട് കടുപ്പിച്ചത്.