ലെ​ജ​ന്‍​ഡ്‌​സ് ലീ​ഗ്: ഇ​ന്ത്യ ക്യാ​പി​റ്റ​ല്‍​സ് ചാ​മ്പ്യ​ന്മാ​ര്‍
ലെ​ജ​ന്‍​ഡ്‌​സ് ലീ​ഗ്: ഇ​ന്ത്യ ക്യാ​പി​റ്റ​ല്‍​സ് ചാ​മ്പ്യ​ന്മാ​ര്‍
Thursday, October 6, 2022 3:51 AM IST
ജ​യ്പു​ര്‍: ലെ​ജ​ന്‍​ഡ്‌​സ് ലീ​ഗ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ ക്യാ​പി​റ്റ​ല്‍​സ്. ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍ ന​യി​ച്ച ഭി​ല്‍​വാ​ര കിം​ഗ്‌​സി​നെ 104 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് ഗൗ​തം ഗം​ഭീ​റി​ന്‍റെ ഇ​ന്ത്യ ക്യാ​പി​റ്റ​ല്‍​സ് കി​രീ​ടം ചൂ​ടി​യ​ത്. 41 പ​ന്തി​ല്‍ 82 റ​ണ്‍​സ് നേ​ടി​യ ക്യാ​പി​റ്റ​ല്‍​സി​ന്‍റെ റോ​സ് ടെ​യ്‌​ല​റാ​ണ് ഫൈ​ന​ലി​ലെ താ​രം.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക്യാ​പി​റ്റ​ല്‍​സി​ന് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 21 റ​ണ്‍​സി​ന് 4 വി​ക്ക​റ്റ് ന​ഷ്ട​മാ​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഗം​ഭീ​റി​ന്‍റെ ടീ​മി​ന്‍റെ തി​രി​ച്ചു​വ​ര​വ്. മി​ക​ച്ച ഫോമി​ല്‍ ബാ​റ്റ് ചെ​യ്ത റോ​സ് ടെ​യ്‌​ല​റി​ന് മി​ച്ച​ല്‍ ജോ​ണ്‍​സ​ണ്‍ പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ക്യാ​പി​റ്റ​ല്‍​സി​ന്‍റെ സ്‌​കോ​ര്‍ 200 ക​ട​ന്നു.

കൂ​റ്റ​ന്‍ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഭി​ല്‍​വാ​ര കിം​ഗ്‌​സ് 107 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​യി. 27 റ​ണ്‍​സെ​ടു​ത്ത ഷെ​യി​ന്‍ വാ​ട്‌​സ​ണാ​ണ് കിം​ഗ്‌​സ് നി​ര​യി​ലെ ടോ​പ്പ് സ്‌​കോ​റ​ര്‍.‌
സ്കോർ: ഇ​ന്ത്യ ക്യാ​പി​റ്റ​ല്‍​സ് 211/7 (20), ഭി​ല്‍​വാ​ര കിം​ഗ്‌​സ് 107/10 (18.2)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<