പറഞ്ഞവാക്ക് പാലിച്ചില്ല, നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എം.കെ. രാഘവന് എംപി
സ്വന്തം ലേഖകൻ
Saturday, June 10, 2023 12:45 PM IST
കോഴിക്കോട്: ബ്ലോക്ക് പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എം.കെ. രാഘവൻ എംപി.
പുനഃസംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും രാഘവൻ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
ഈ രീതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. രണ്ട് വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും താരീഖ് അൻവർ പരിഹാരം കണ്ടില്ലെന്നും രാഘവൻ കുറ്റപ്പെടുത്തി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് എം.കെ. രാഘവന്റെ പ്രതികരണം.