തി​രു​വ​ന​ന്ത​പു​രം: എം​ജി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ താ​ത്കാ​ലി​ക വൈ​സ്ചാ​ൻ​സ​ല​ർ​മാ​രെ ഗ​വ​ർ​ണ​ർ ഞായറാഴ്ച തീ​രു​മാ​നി​ച്ചേ​ക്കും. ഇന്ന് രാ​ത്രി തൃ​ശൂ​രി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി.

ഞായറാഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​ക്ക് പോ​കു​ന്നു​ണ്ട്. ഇ​തി​നു മു​ൻ​പ് താ​ത്കാ​ലി​ക വി​സി​മാ​രെ നി​ശ്ച​യി​ക്കും.

എം​ജി​യി​ലേ​ക്ക് പ്ര​ഫ​സ​ർ​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, കെ.​ജ​യ​ച​ന്ദ്ര​ൻ, ഡോ.​പി. സു​ദ​ർ​ശ​ന​കു​മാ​ർ എ​ന്നി​വ​രു​ടെ​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഡോ.​പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഡോ.​സു​ഷ​മ എ​ന്നി​വ​രു​ടെ​യും പാ​ന​ലാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 27ന് ​വി​ര​മി​ച്ച എം​ജി വി​സി സാ​ബു​തോ​മ​സി​നാ​യി​രു​ന്നു മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ചു​മ​ത​ല.