ലക്‌നോ: യുപിയിലെ പ്രയാഗ്‌രാജില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ചു. പ്രയാഗ്‌രാജ് സ്വദേശിനി രാജ്‌കേസര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്. ശേഷം ഇയാളുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ ജലസംഭരണിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 30ന് യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.