മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്കായി സമിതി രൂപീകരിച്ച് സർക്കാർ
Saturday, June 10, 2023 6:05 PM IST
ഇംഫാൽ: വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സമാധാനശ്രമങ്ങങ്ങൾക്ക് മുൻകൈ എടുക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ.
ഗവർണർ അനസൂയ യുയ്കെയ് നേതൃത്വം നൽകുന്ന സമിതിയിൽ മുഖ്യമന്ത്രി ബിരേൻ സിംഗും ഏതാനും എംഎൽഎമാരും അംഗങ്ങളാണ്. കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ പ്രതിനിധികളും വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരും സമിതിയിലുണ്ട്.
സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് ഈ നടപടി.