തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. മാ​ര്‍​ക്ക് ലി​സ്റ്റി​ലെ ക്ര​മ​ക്കേ​ടും ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ത്തി​ന് വ്യാ​ജ​രേ​ഖ ച​മ​ച്ച​തും ഗു​രു​ത​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു.

"ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം വി​വാ​ദ​മു​ക്ത​മാ​ക​ണം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം. കെ.​വി​ദ്യ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യാ​ജ​രേ​ഖ ച​മ​ച്ച​ത് ഗു​രു​ത​ര​മാ​ണ്. പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഒ​പ്പും സീ​ലും ഉ​ള്‍​പ്പെ​ടു​ത്തി വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കാ​ന്‍ അ​വ​ര്‍​ക്ക് സ​ഹാ​യം കി​ട്ടി​യെ​ന്ന ആ​രോ​പ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ സ്വ​ഭാ​വ​ത്തി​ലേ​ക്കാ​ണ് വി​ര​ള്‍ ചൂ​ണ്ടു​ന്ന​തെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.

എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​.എം.ആ​ര്‍​ഷോ​യ്‌​ക്കെ​തി​രാ​യി ഉ​യ​ര്‍​ന്ന പ​രീ​ക്ഷാ മാ​ര്‍​ക്ക് ലി​സ്റ്റ് ക്ര​മ​ക്കേ​ട് ഗു​രു​ത​ര​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കാ​ട്ടാ​ക്ക​ട കോ​ള​ജ്
തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ള്‍​മാ​റാ​ട്ടം അ​ട​ക്കമുള്ള വിഷയങ്ങളും പു​രോ​ഗ​മ​ന സം​ഘ​ട​ന​യു​ടെ പ്ര​തിച്ഛാ​യ​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു.