കോട്ടയത്ത് മധ്യവയസ്ക കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍
Saturday, June 10, 2023 12:45 PM IST
കോട്ടയം: തലപ്പലം അമ്പാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അന്പാറ സ്വദേശിനി ഭാര്‍ഗവി(48) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുവരും മദ്യപിക്കിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതിനിടെ ബിജുമോന് പാര ഉപയോഗിച്ച് ഭാര്‍ഗവിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം ഇയാള്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം കീഴടങ്ങുകയായിരുന്നു.
നിയമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇരുവരും വേറെ വിവാഹം കഴിച്ചവരാണെന്നും പോലീസ് അറിയിച്ചു.