ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
Friday, June 2, 2023 9:02 AM IST
കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകള്‍ സുരക്ഷിതമാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓഫീസില്‍നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘമെത്തി തീ പൂർണമായും അണച്ചു.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. സംഭവത്തില്‍ ഓച്ചിറ പോലീസും ഫയര്‍ഫോഴ്സും അന്വേഷണം തുടങ്ങി.