വ​രു​ന്നു വി​ല​ക്ക​യ​റ്റ​ക്കാ​ലം; ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ഇ​ന്ധ​ന വി​ല കൂ​ടും
വ​രു​ന്നു വി​ല​ക്ക​യ​റ്റ​ക്കാ​ലം; ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ഇ​ന്ധ​ന വി​ല കൂ​ടും
Thursday, March 30, 2023 3:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ര​ണ്ട് രൂ​പ വീ​തം വ​ർ​ധി​ക്കും. സാ​മൂ​ഹ്യ​സു​ര​ക്ഷാ ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​ത​ത്തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ന്ധ​ന സെ​സാ​ണ് നി​ല​വി​ൽ വ​രു​ന്ന​ത്.

വി​ല വ​ർ​ധ​ന​വി​ലൂ​ടെ 750 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന് 1,000 കോ​ടി രൂ​പ​യി​ല​ധി​കം വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്കും വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കു​മെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<