പാ​രീ​സ് : ഒ​ളി​മ്പി​ക്സ് സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ല​യാ​ളി​താ​രം പി.​ആ​ർ.​ശ്രീ​ജേ​ഷ് ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ങ്ക​ലം സ​മ്മാ​നി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ച്ച​ത് ശ്രീ​ജേ​ഷാ​യി​രു​ന്നു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പ​താ​ക​യേ​ന്താ​ൻ ശ്രീ​ജേ​ഷി​നെ നി​യോ​ഗി​ച്ച​താ​യി ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) അ​റി​യി​ച്ചു. വെ​ങ്ക​ല​പോ​രാ​ട്ട​ത്തി​ൽ സ്പെ​യി​നെ ത​ക​ർ​ത്താ​ണ് ഇ​ന്ത്യ മെ​ഡ​ൽ നേ​ടി​യ​ത്.

വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ ശ്രീ​ജേ​ഷ് രാ​ജ്യാ​ന്ത​ര ഹോ​ക്കി​യി​ൽ​നി​ന്ന് വി​ര​മി​ച്ചി​രു​ന്നു. ഹോ​ക്കി ടീ​മി​ലെ ചി​ല താ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്ന് ഐ​ഒ​എ അ​റി​യി​ച്ചു.

മെ​ഡ​ൽ നേ​ട്ട​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മ​നു ഭാ​ക്ക​ർ ഉ​ട​ൻ പാ​രീ​സി​ലേ​ക്കു തി​രി​ക്കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​നെ ന​യി​ക്കു​ന്ന​ത് മ​നു​വാ​ണ്.