കാ​സ​ര്‍​ഗോ​ഡ്: പൊ​തു​പ​രി​പാ​ടി​യി​ല്‍ നി​ന്ന് പി​ണ​ങ്ങി ഇ​റ​ങ്ങി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ വിശദീകരണവു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​സ​ര്‍​ഗോ​ട്ടെ പ​രി​പാ​ടി​യി​ല്‍​നി​ന്ന് താ​ന്‍ പി​ണ​ങ്ങി​പ്പോ​വു​ക​യോ അ​വി​ടെ​വ​ച്ച് ക്ഷു​ഭി​ത​നാ​വു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​നി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് പ​റ​യു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള ബെ​ഡ​ഡു​ക്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​ങ്ങി ഇ​റ​ങ്ങി​പ്പോ​യ​ത്. താ​ന്‍ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കും മു​മ്പ് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യെ പ്ര​കോപി​പ്പി​ച്ച​ത്.

കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് ശേ​ഷം തു​ട​ര്‍​ന്ന് സം​സാ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച എ​ഞ്ചി​നീ​യ​ര്‍​മാ​രു​ടെ പേ​ര് പ​റ​ഞ്ഞു​കൊ​ണ്ട് അ​നൗ​ണ്‍​സ്‌​മെന്‍റ് വ​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി ക്ഷു​ഭി​ത​നാ​വു​ക​യാ​യി​രു​ന്നു.

ചെ​വി കേ​ട്ടു​കൂ​ടേ​യെ​ന്നും ഇ​തൊ​ന്നും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും മൈക്കിൽ പറഞ്ഞ ശേഷം മു​ഖ്യ​മ​ന്ത്രി വേ​ദി വി​ടു​ക​യാ​യി​രു​ന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.