കനത്ത മഴ മുന്നറിയിപ്പ്; ബംഗളൂരുവിൽ മഞ്ഞ അലർട്ട്
Monday, May 29, 2023 8:20 PM IST
ബംഗളൂരു: കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ബംഗളൂരുവിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത നാല് ദിവസം നഗരത്തിലും പരിസരങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ബംഗളൂരുവിന് പുറമേ ബംഗളൂരു റൂറൽ, ചിക്ബല്ലാപുര, മാണ്ഡ്യ, കോലാർ എന്നിവടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ബംഗളൂരു നഗരത്തിൽ ശക്തമായ മഴ പെയ്തിരുന്നു. നഗരത്തിലെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.