വയനാട്ടിലെ സർക്കാർ കണക്കുകൾ അംഗീകരിക്കാന്‍ കഴിയാത്തത്: ചെന്നിത്തല
Tuesday, September 17, 2024 9:48 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വയനാട് ദുരന്തത്തിന്റെ കണക്കുകള്‍ തയാറാക്കിയത് ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണക്കുകളിലെ ആശയക്കുഴപ്പം മാറ്റണമെന്ന് ചെന്നിത്തല പ്രതികരിച്ചു.
സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിൻറെ അർത്ഥം ചെലവാക്കിയത് എന്നാണ്. വലിയ തോതിലുള്ള പണം ചെലവഴിച്ചു എന്ന് വരുത്തിതീര്‍ക്കുകയും വസ്തുത പുറത്തുവന്നപ്പോള്‍ എസ്റ്റിമേറ്റ് ആണെന്ന് പറയുകയുമാണ് ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ല.
ദുരിതാശ്വാസപ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ തുക വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. 2019-ലെ ദുരിതാശ്വാസനിധിയിലെ കബളിപ്പിക്കല്‍ എല്ലാവര്‍ക്കുമറിയാമെന്നും ചെന്നിത്തല വിമര്‍ശിച്ചു.