കാ​സ്പി​യ​ൻ തീ​ര​ത്ത് സീ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ
കാ​സ്പി​യ​ൻ തീ​ര​ത്ത് സീ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ
Monday, December 5, 2022 9:52 AM IST
മോ​സ്കോ: തെ​ക്ക​ൻ റ​ഷ്യ​യി​ലെ കാ​സ്പി​യ​ന്‍ ക​ട​ല്‍​തീ​ര​ത്ത് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന സീ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ല്‍. 2,500 സീ​ലു​ക​ളാ​ണ് ക​ട​ല്‍​തീ​ര​ത്ത് അ​ടി​ഞ്ഞ​തെ​ന്ന് കാ​സ്പി​യ​ൻ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കേ​ന്ദ്രം മേ​ധാ​വി അ​റി​യി​ച്ചു. സീ​ലു​ക​ൾ വേ​ട്ട​യാ​ട​പ്പെ​ട്ട​തി​ന്‍റെ സൂ​ച​ന​ക​ൾ ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ മ​ണ്ണി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന്‌ റ​ഷ്യ​ൻ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ലാ​ബ് ഫ​ല​ങ്ങ​ൾ വ​ന്നാ​ൽ സീ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​ന്‍റെ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​മാ​യ കാ​സ്പി​യ​ന്‍ ക​ട​ലി​ലാ​ണ് കാ​സ്പി​യ​ന്‍ സീ​ലു​ക​ളു​ള്ള​ത്. 2008 മു​ത​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ (ഐ​യു​സി​എ​ൻ) കാ​സ്പി​യ​ൻ സീ​ലു​ക​ളെ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ‌‌

പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​മി​ത വേ​ട്ട​യാ​ട​ല്‍ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​യാ​യ സീ​ലു​ക​ളു​ടെ നാ​ശ​ത്തി​ന് മ​ലി​നീ​ക​ര​ണം കൂ​ടി കാ​ര​ണ​മാ​ണ്. റ​ഷ്യ, ക​സാ​ക്കി​സ്ഥാ​ന്‍, അ​സ​ര്‍​ബൈ​ജാ​ന്‍, ഇ​റാ​ന്‍, തു​ര്‍​ക്ക്‌​മെ​നി​സ്ഥാ​ന്‍ എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ളാ​ല്‍ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണ് കാ​സ്പി​യ​ന്‍ ക​ട​ല്‍.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ കാ​സ്പി​യ​ന്‍ ക​ട​ലി​ല്‍ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​സ്പി​യ​ന്‍ സീ​ലു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ 68,000 സീ​ലു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<