എ​സ്എ​ൻ കോ​ള​ജ് സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
എ​സ്എ​ൻ കോ​ള​ജ് സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Friday, December 9, 2022 6:19 PM IST
കൊ​ല്ലം: എ​സ്എ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ഇ​തേ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഗൗ​തം, ര​ഞ്ജി​ത്, ശ​ര​ത് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച്ച​യാ​ണ് കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ വി​പ്ല​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 13 എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കോ​ള​ജ് യൂ​ണി‌​യ​ൻ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ പ​രാ​ജ‌​യപ്പെ‌​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ മാ​ര​കാ‌​യു​ധ​ങ്ങ​ളു​മാ‌​യി എ​ത്തി ത​ങ്ങ​ളെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് എ​ഐ​എ​സ്എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.


എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട 2 വി​ദ്യാ​ർ​ഥി​നി​ക​ളെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ​യും മ​റ്റു നേ​താ​ക്ക​ളും എ​ത്തി​യാ​ണ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്ത് എ​ത്തി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​എ​സ്എ​ഫ് വ്യാ​ഴാ​ഴ്ച്ച ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<