സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ പുറത്തിറങ്ങി
Monday, February 6, 2023 4:21 PM IST
ലണ്ടൻ: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ "വിക്ടറി സിറ്റി' പുറത്തിറങ്ങി. വധശ്രമത്തിന് ശേഷമുള്ള റുഷ്ദിയുടെ പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് ഇത്.
2022 ഓഗസ്റ്റിൽ യുഎസിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൽമാൻ റുഷ്ദിയുടെ നില ഇതുവരെ പൂർണമായി മെച്ചപ്പെട്ടിട്ടില്ല. ഷതോക്വ ഇൻസ്റ്റിറ്റ്യൂഷനിലെ സാഹിത്യ ചർച്ചാവേദിയിൽവച്ചാണ് ഹാദി മതാർ എന്ന യുവാവ് റുഷ്ദിയെ കുത്തിയത്.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തിനു മുമ്പ് റുഷ്ദി എഴുതിയ നോവലാണ് വിക്ടറി സിറ്റി.