ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചു, ഇപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ സ്വരം മുഴങ്ങുന്നു; തരൂര്‍
Saturday, March 25, 2023 6:57 PM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. അവര്‍ ഒരു ശബ്ദം ഇല്ലാതാക്കന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണിലും ഇന്ത്യയുടെ സ്വരം മുഴങ്ങുന്നെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. വെള്ളിയാഴ്ചയാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കികൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത്.
രാഹുലിനെതിരായ നടപടിയുടെ വേഗത ഞെട്ടിക്കുന്നതാണെന്നും എല്ലാ മര്യാദകളും ലംഘിക്കുന്ന രാഷ്ട്രീയം കളിയാണിതെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.