അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. അ​ബു​ദാ​ബി സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബാ​നി യാ​സ് മേ​ഖ​ല​യി​ലു​ള്ള വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.