തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്; കുഞ്ഞുങ്ങളുൾപ്പെടെ 28 മരണം
Thursday, October 6, 2022 2:57 PM IST
ബാങ്കോക്ക്: തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 28 പേർ മരിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ നോംഗ് ബുവാ ലാമ്പുവിലായിരുന്നു സംഭവം. അക്രമി ഇപ്പോഴും ഒളിവിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.