തൃശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
Tuesday, May 23, 2023 8:25 AM IST
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറായ ചന്ദ്രപ്പ രാംപൂര്‍(59) ആണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്.
പാലക്കാട് സ്വദേശിയായ ടാങ്കര്‍ ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.