"ചായ തണുത്തു'; ടിഫിൻ പർ ചർച്ചയുമായി യോഗി
Sunday, June 4, 2023 10:32 PM IST
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ചായ് പെ ചർച്ച'യുടെ മാതൃകയിൽ "ടിഫിൻ പർ ചർച്ച' അവതരിപ്പിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി സംവദിക്കാൻ ബിജെപി നടത്തുന്ന മഹാസമ്പർക്ക് അഭിയാന്റെ ഭാഗമായി ആണ് ടിഫിൻ ചർച്ച നടത്തിയത്. ആഗ്ര മേഖലയിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ടിഫിൻ ചർച്ചാ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് ഒഡീഷ ട്രെയിൻ ദുരന്തം മൂലം ഗോരഖ്പൂരിലേക്ക് മാറ്റിയിരുന്നു.
ഗോരഖ്പൂരിലെ പൊതുവേദിയിൽ ബിജെപി നേതാക്കൾക്കൊപ്പം ലഘുഭക്ഷണം പങ്കിട്ട ശേഷം യോഗി പാർട്ടിയുടെ നയപരിപാടികൾ വ്യക്തമാക്കി.
മറ്റ് പാർട്ടികളെപ്പോലെ ബിജെപി ഏതെങ്കിലും കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്നും ബിജെപി ഒരു ക്ലബ് പാർട്ടി അല്ലെന്നും യോഗി പറഞ്ഞു. എല്ലാവിധ ജനങ്ങളുടെയും പാർട്ടിയായ ബിജെപി പ്രധാനമന്ത്രി മോദിയുടെ കീഴിൽ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറിയെന്നും യോഗി പറഞ്ഞു.