ടൈറ്റാനിയം ജോലി തട്ടിപ്പ്; അധ്യാപകൻ അറസ്റ്റിൽ
Monday, March 20, 2023 11:39 AM IST
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ ഷംനാദ് ഒളിവിലായിരുന്നു.
തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശികുമാരൻ തമ്പി നേരത്തെ അറസ്റ്റിലായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതാണ് കേസ്.