യുഎസിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്
Wednesday, June 7, 2023 8:03 AM IST
വിർജീനിയ: അമേരിക്കയിലെ വിർജീനിയയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.
വിർജിനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. റിച്ച്മോണ്ടിലെ പാർക്കിൽ ഹൈസ്കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് അക്രമം.
സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായണ് പോലീസ് അറിയിച്ചു.