യുഡിഎഫ് നേതൃയോഗത്തിന് കൊച്ചിയില്‍ തുടക്കമായി
സ്വന്തം ലേഖകൻ
Tuesday, May 30, 2023 3:03 PM IST
കളമശേരി: യുഡിഎഫ് നേതൃയോഗത്തിന് കൊച്ചിയില്‍ തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അധ്യക്ഷതയില്‍ കളമശേരി ചാക്കോളാസ് പവലിയന്‍ ഇവന്‍റ് സെന്‍ററിലാണ് യോഗം നടക്കുന്നത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, പി.ടി.ജോൺ, ഫ്രാന്‍സിസ് ജോര്‍ജ് , തോമസ് ഉണ്ണ്യാടൻ, ടി.യു കുരുവിള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന്‍റെ വിജയവും തുടര്‍ സമരപരിപാടികളും യോഗം വിലയിരുത്തുന്നുണ്ട്.