ലാ​സ് വേ​ഗാ​സി​ല്‍ വെ​ടി​വ​യ്പ്പ്; അ​ക്ര​മി മ​രി​ച്ചനി​ല​യി​ല്‍
ലാ​സ് വേ​ഗാ​സി​ല്‍ വെ​ടി​വ​യ്പ്പ്; അ​ക്ര​മി മ​രി​ച്ചനി​ല​യി​ല്‍
Thursday, December 7, 2023 4:00 AM IST
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗാ​സി​ലെ നെ​വാ​ദ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ബു​ധ​നാ​ഴ്ച തോ​ക്കു​ധാ​രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് വെ​ടി​യേ​റ്റ​താ​യി വി​വ​രം.

അ​ക്ര​മി​യെ പി​ന്നീ​ട് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ലാ​സ് വേ​ഗാ​സ് മെ​ട്രോ​പോ​ളി​റ്റ​ന്‍ പോ​ലീ​സ് അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ കു​റി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക​ക​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പോ​ലീ​സ് ഒ​ഴി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ളു​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ വ്യ​വ​സ്ഥാ​പി​ത​മാ​യാ​ണ് പോ​ലീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച​തെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

എ​ഫ്ബി​ഐ, ബ്യൂ​റോ ഓ​ഫ് ആ​ല്‍​ക്ക​ഹോ​ള്‍, ടു​ബാ​ക്കോ, ഫ​യ​ര്‍ ആം​സ് ആ​ന്‍​ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് വി​ഭാ​ഗ​ങ്ങ​ള്‍ പെ​ട്ടെ​ന്നു ത​ന്നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തു​ക​യും മെ​ട്രോ​പോ​ളി​റ്റ​ന്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നുവേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്ത​താ​യി ഒ​രു ഫെ​ഡ​റ​ല്‍ ലോ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വെ​ളി​പ്പെ​ടു​ത്തി.

തോ​ക്കു​ധാ​രി കാ​മ്പ​സി​ല്‍ ക​ട​ന്ന​താ​യു​ള്ള ഒ​രു ട്വീ​റ്റ് ബു​ധ​നാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് പോ​ലീ​സി​ന്‍റെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നെ​വാ​ദ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബീം ​ഹാ​ളി​നു സ​മീ​പം എ​ത്തി​യ അ​ക്ര​മി അ​വി​ടെ നി​ര​വ​ധി പേ​രെ വെ​ടി​വ​ച്ചു​വെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് അ​വി​ടെ നി​ന്ന് ഒ​ഴി​ഞ്ഞു നി​ല്‍​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ട്വീ​റ്റ്.

ഇ​ക്കാ​ര്യം ഉ​ട​ന്‍ ത​ന്നെ സ്ഥി​രീ​ക​രി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല മീ​ഡി​യ റി​ലേ​ഷ​ന്‍ വി​ഭാ​ഗം കാ​മ്പ​സി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ജാ​ഗ്ര​താ നി​ര്‍​ദേശം ന​ല്‍​കു​ക​യും ചെ​യ്തു.

സ​ർ​വ​ക​ലാ​ശാ​ല പോ​ലീ​സ് സം​ഭ​വ​ത്തോ​ട് കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ചെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് നെ​വാ​ദ സ​ര്‍​വ​ക​ലാ​ശാ​ല​യും സം​സ്ഥാ​ന​ത്തെ മ​റ്റെ​ല്ലാ പ​ബ്ലി​ക് കോ​ള​ജു​ക​ളും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മെ​ല്ലാം ബു​ധ​നാ​ഴ്ച ശേ​ഷി​ക്കു​ന്ന സ​മ​യ​ത്തെ ക്ലാ​സ് ഒ​ഴി​വാ​ക്കി. വെ​ടി​യേ​റ്റ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​തു​വ​രെ വെ​ളി​വാ​യി​ട്ടി​ല്ലെങ്കിലും കുറഞ്ഞത് മൂന്ന് പേർക്കെങ്കിലും പരിക്കേറ്റതായാണ് വിവരം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<