ആ​റ് മാ​സം കൊ​ണ്ട് 50 ല​ക്ഷം പേ​ര്‍​ക്ക് ജീ​വി​ത​ശൈ​ലീ രോ​ഗ സ്‌​ക്രീ​നിം​ഗ്
ആ​റ് മാ​സം കൊ​ണ്ട് 50 ല​ക്ഷം പേ​ര്‍​ക്ക് ജീ​വി​ത​ശൈ​ലീ രോ​ഗ സ്‌​ക്രീ​നിം​ഗ്
Wednesday, December 7, 2022 7:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ "അ​ല്‍​പം ശ്ര​ദ്ധ ആ​രോ​ഗ്യം ഉ​റ​പ്പ് ' എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 50 ല​ക്ഷ​ത്തി​ല​ധി​കം പേ​രെ വീ​ട്ടി​ലെ​ത്തി ജീ​വി​ത​ശൈ​ലീ രോ​ഗ നി​ര്‍​ണ​യ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

ആ​റ് മാ​സം കൊ​ണ്ടാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഇ ​ഹെ​ല്‍​ത്ത് രൂ​പ​ക​ല്പ്പ​ന ചെ​യ്ത ശൈ​ലി ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ണ് സ്‌​ക്രീ​നിം​ഗ് ന​ട​ത്തു​ന്ന​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ആ​രോ​ഗ്യ വ​കു​പ്പി​ന​റി​യാ​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ രോ​ഗ നി​ര്‍​ണ​യ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ഈ ​കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി 30 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ല്‍ പോ​യി ക​ണ്ട് സ്‌​ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തു​വ​രെ ആ​കെ 50,01,896 പേ​രെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യ​തി​ല്‍ 18.89 ശ​ത​മാ​നം പേ​ര്‍ (9,45,063) ഏ​തെ​ങ്കി​ലും ഒ​രു ഗു​രു​ത​ര രോ​ഗം വ​രു​ന്ന​തി​നു​ള്ള റി​സ്‌​ക് ഫാ​ക്ട​ര്‍ ഗ്രൂ​പ്പി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഇ​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

10.76 ശ​ത​മാ​നം പേ​ര്‍​ക്ക് (5,38,491) ര​ക്താ​തി​മ​ര്‍​ദ​വും, 8.72 ശ​ത​മാ​നം പേ​ര്‍​ക്ക് (4,36,170) പ്ര​മേ​ഹ​വും, 3.74 ശ​ത​മാ​നം പേ​ര്‍​ക്ക് (1,87,066) ഇ​വ ര​ണ്ടും സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ രോ​ഗ നി​ര്‍​ണ​യ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി വ​രു​ന്നു.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും കാ​ന്‍​സ​റും നേ​ര​ത്തേ ത​ന്നെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സി​ക്കു​ന്ന​ത് വ​ഴി രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കാ​തെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​ന്നു. ഈ​യൊ​രു ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​കാ​മ്പ​യി​ന്‍ വ​ഴി 6.44 ശ​ത​മാ​നം പേ​ര്‍​ക്ക് (3,22,155) കാ​ന്‍​സ​ര്‍ സം​ശ​യി​ച്ച് റ​ഫ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

0.32 ശ​ത​മാ​നം പേ​ര്‍​ക്ക് വ​ദ​നാ​ര്‍​ബു​ദ​വും, 5.42 ശ​ത​മാ​നം പേ​ര്‍​ക്ക് സ്ത​നാ​ര്‍​ബു​ദ​വും, 0.84 ശ​ത​മാ​നം പേ​ര്‍​ക്ക് ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ സം​ശ​യി​ച്ചും റ​ഫ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<