ക​ര്‍​ണാ​ട​ക​യി​ല്‍ റോ​ഡ് ഷോ​യ്ക്കി​ടെ നോ​ട്ടു​ക​ള്‍ വാ​രി​യെ​റി​ഞ്ഞ് ഡി.​കെ.​ശി​വ​കു​മാ​ര്‍-​വീ​ഡി​യോ
ക​ര്‍​ണാ​ട​ക​യി​ല്‍ റോ​ഡ് ഷോ​യ്ക്കി​ടെ നോ​ട്ടു​ക​ള്‍ വാ​രി​യെ​റി​ഞ്ഞ് ഡി.​കെ.​ശി​വ​കു​മാ​ര്‍-​വീ​ഡി​യോ
Wednesday, March 29, 2023 2:59 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ റോ​ഡ്ഷോ​യ്ക്കി​ടെ ജ​ന​ക്കൂട്ട​ത്തി​ന് നേ​രെ നോ​ട്ടു​ക​ള്‍ വാ​രി​യെ​റി​ഞ്ഞ് സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി.​കെ.​ശി​വ​​കു​മാ​ര്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ജാ ധ്വ​നി യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ബ​സി​ന് മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന ശി​വ​കു​മാ​ര്‍ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ എ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് ശിവകുമാര്‍. ക​ന​ക​പു​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് അദ്ദേഹം ജ​ന​വി​ധി തേ​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. 224 സീ​റ്റി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പുറത്തുവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<