കോഴിക്കോട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
Saturday, June 10, 2023 9:42 PM IST
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട്
കൂടരഞ്ഞി- മുക്കം റോഡിൽ താഴെക്കൂടാരഞ്ഞിയിൽ വൈകുന്നേരം 5.45നായിരുന്നു അപകടം. ഇരുവരേയും നാട്ടുകാരും പോലീസും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.