കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
Friday, September 20, 2024 10:30 PM IST
ബംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കർണാടകയിലെ ഹുൻസൂരില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്ലിൻ (22) ആണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.