ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
Tuesday, October 15, 2024 10:48 AM IST
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരു ഡൊംലൂർ മേൽപാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഐടി ജീവനക്കാരനാണ് മരിച്ച ജിഫ്രിൻ.
അബ്ദുൽ നസീർ-ബൽക്കീസ് നസീർ ദമ്പതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.