കോൺഗ്രസ് കുറച്ചൂകൂടി ഉത്തരവാദിത്വം കാണിക്കണം: അഖിലേഷ് യാദവ്
വെബ് ഡെസ്ക്
Saturday, March 25, 2023 1:50 PM IST
ലക്നോ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ കോൺഗ്രസിനെ കുത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നാണ് അഖിലേഷിന്‍റെ പരാമർശം.
ഇനിയെങ്കിലും കോൺഗ്രസ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താനാണ് ശ്രമിക്കേണ്ടത്. എങ്കിലേ ബിജെപിയെ തോൽപ്പിക്കാനാകുവെന്ന് മനസിലാക്കണം. ഇത് കോൺഗ്രസിന്‍റെ ഉത്തരവാദിത്വമാണെന്നും അഖിലേഷ് പറഞ്ഞു.