സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി
സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി
Thursday, October 6, 2022 11:28 PM IST
കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകി.

വ്യാഴാഴച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതി വ്യാഴാഴ്ച രാത്രിയോടെ ഒത്തുതീർപ്പായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<